NATIONAL
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി

കണ്ണൂര്‍ :ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള കൊടി ഉയര്‍ത്തി. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പാര്‍ട്ടി കോണ്‍ഗ്രസ് ഏറെ പ്രാധാന്യമുള്ളതാണെന്നും കൊടി ഉയര്‍ത്തി കൊണ്ട് അദ്ദേഹം വ്യക്തമാക്കി. പതാക ഉയര്‍ന്നതിന് പിന്നാലെ രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിച്ചു.
പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി പുഷ്പാര്‍ച്ച നടത്തിയതിന് സമര്‍പ്പിച്ചതിന് പിന്നാലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും പിന്നീട് കേന്ദ്രകമ്മറ്റി അംഗങ്ങളും പുഷ്പാർച്ചന നടത്തി
.കരട് രാഷ്ട്രീയ പ്രമേയ അവതരണവും അതിന്‍മേലുള്ള ചര്‍ച്ചയുമാണ് ആദ്യ ദിനത്തിലെ പ്രധാന അജണ്ട. സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യം ചെയ്ത് സംസാരിക്കും