Connect with us

Crime

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന ഇന്ന് രാത്രി പുനരാരംഭിക്കും

Published

on

തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കേരള പൊലീസ് പുനരാരംഭിക്കുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ  പരിശോധനകള്‍ പൊലീസ് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഡിജിപിയാണ് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം  ഡിജിപി ഇന്ന് കൈമാറി.

കൊവിഡ് വ്യാപന സാഹചര്യത്തിലാണ് ആല്‍ക്കോമീറ്റര്‍ ഉപയോ​ഗിച്ചുള്ള ഊതിക്കല്‍ പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചത്. നേരിട്ടുള്ള പരിശോധനകളില്‍ നിന്നു പൊലീസ് വിട്ടുനില്‍ക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രികാല വാഹന പരിശോധനയും കര്‍ശനമാക്കും.

രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.എത്രയും വേഗം പരിശോധന പുനരാരംഭിക്കാനാണ് ഡിജിപിയുടെ നിര്‍ദേശം. അതുകൊണ്ടുതന്നെ ഇന്ന് രാത്രി മുതല്‍ തന്നെ സംസ്ഥാനത്ത് പൊലീസ് പരിശോധന പുനരാരംഭിച്ചേക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ വെള്ളിയാഴ്ചകളിലെ പരേഡും പുനരാരംഭിക്കാന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading