Crime
പട്ടാപ്പകൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു

തൃശൂർ: പട്ടാപ്പകൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു. തൃശൂർ ഇഞ്ചക്കുണ്ട് സ്വദേശികളായ കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനീഷ്(30) ഒളിവിലാണ്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടനും ചന്ദ്രികയും റോഡിൽ പുല്ല് അരിയുകയായിരുന്നു. ഈ സമയം അനീഷ് കത്തിയുമായെത്തി അച്ഛനെയും അമ്മയേയും വെട്ടിക്കൊല്ലുകയായിരുന്നു. അനീഷ് തന്നെയാണ് പൊലീസിനെ വിളിച്ച് താൻ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ വിവരമറിയിച്ചത്. തുടർന്ന് ഇയാൾ ബൈക്കെടുത്ത് വീട്ടിൽ നിന്ന് പോകുകയായിരുന്നു.ഈ വീട്ടിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അനീഷ് അവിവാഹിതനാണ്. ഇയാൾക്ക് ഒരു സഹോദരിയുണ്ട്. അനീഷിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.