Connect with us

Entertainment

യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പട്ട യുവാവിന് തുണയായ് നടി സുരഭി ലക്ഷ്മി

Published

on

കോഴിക്കോട്: കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ രക്ഷിച്ചത് നടി സുരഭി ലക്ഷ്മി. അതുവഴി പോയ വാഹനങ്ങളൊന്നും സഹായത്തിനായി കേഴുന്ന യുവാവിന്റെ സുഹൃത്തുക്കളേയും കുഞ്ഞിനേയും കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ അതുവഴി പോയ സുരഭി ലക്ഷ്മി ഉടന്‍ വണ്ടി നിര്‍ത്തി പൊലീസില്‍ വിവമറിയിച്ച് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഏപ്രില്‍ 12നാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യമുള്ള ഭാര്യയെ അന്വേഷിച്ച് ഇറങ്ങിയതായിരുന്നു യുവാവ്. ഭാര്യ കുഞ്ഞിനെയുമെടുത്ത് രാത്രി പുറത്ത് പോയതായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ പൊലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഭാര്യയെ കണ്ടെത്തിയെന്ന് പറഞ്ഞ് യുവാവിന് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു. രണ്ട് കൂട്ടുകാരെയും ഇളയ കുട്ടിയേയും കൂട്ടി യുവാവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. എന്നാല്‍ യാത്രാ മധ്യേ യുവാവിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സഹായത്തിന് അഭ്യര്‍ത്ഥിച്ചുവെങ്കിലും അതുവഴി പോയ വാഹനങ്ങളൊന്നും നിര്‍ത്താന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് അതുവഴി പോയ സുരഭി ലക്ഷ്മിയുടെ ശ്രദ്ധയില്‍ ഇവര്‍ പെടുകയും താരം വണ്ടി നിര്‍ത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവിനേയും സുഹൃത്തുക്കളേയും കൂട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനേയും കൊണ്ട് സുരഭി പൊലീസ് സ്റ്റേഷനിലെത്തി കുട്ടിയേയും സുരക്ഷിതയാക്കി.

Continue Reading