Crime
കെ സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ് നാട് സ്വദേശി മരിച്ചു

തൃശ്ശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് തമിഴ് നാട് സ്വദേശി മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിൽ തമിഴ്‌നാട് സ്വദേശി പരസ്വാമി (61) യാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്.
കുന്നംകുളം ജംങ്ഷനിലെ ഒരു കടയില്‍ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുകയായിരുന്നു പരസ്വാമി. ഈ സമയത്താണ് ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ബസ് കണ്ടെത്തിയത്.