Connect with us

NATIONAL

കനയ്യ കുമാർ ബിഹാര്‍ പിസിസി പ്രസിഡന്‍റാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

പറ്റ്‌ന: സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ യുവനേതാവ് കനയ്യ കുമാർ ബിഹാര്‍ പിസിസി പ്രസിഡന്‍റാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മദന്‍ മോഹന്‍ ഝാ രാജിവച്ച സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡിന്‍റെ തിരക്കിട്ട നീക്കം.തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാന്‍ നിര്‍ണായക നീക്കവുമായി കേണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.

വ്യാഴാഴ്ചയാണ് മദന്‍ മോഹന്‍ ഝാ ബിഹാര്‍ പിസിസി സ്ഥാനം രാജിവച്ചത്. ഈ സ്ഥാനത്തേക്ക് മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തിയേയോ, ദളിത് വിഭാഗത്തിലെ പ്രതിനിധിയേയോ അല്ലെങ്കില്‍ ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തിയേയോ ആകും പരിഗണിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

കനയ്യ കുമാര്‍ ഭൂമിഹര്‍ വിഭാഗത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ബിഹാറിലെ പ്രബലമായ ഭൂമിഹര്‍ സുമദായത്തിന്റെ പിന്തുണ നേടാന്‍ കനയ്യ കുമാറിന് സാധിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

Continue Reading