Connect with us

KERALA

മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നതായി ക്രിസ്ത്യൻ സഭ

Published

on

കോട്ടയം: കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം. മുസ്ലീം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയർത്തുന്നു. ആശങ്ക ക്രിസ്ത്യൻ സഭകൾക്ക് മാത്രമല്ല, ഹൈന്ദവ, ക്രൈസ്തവ, മുസ്ലീം സമുദായത്തിൽപ്പെട്ട എല്ലാവരും ചിന്തിക്കണമെന്നാണ് ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നത്.
വിഷയത്തിൽ സി പി എം ഇടപെടലിനെയും എഡിറ്റോറിയൽ വിമർശിക്കുന്നു. മാതാപിതാക്കളെ അറിയിക്കേണ്ടെന്നും, പാർട്ടിയെ അറിയിക്കണമായിരുന്നുവെന്ന പ്രതികരണം വിചിത്രമാണ്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സി പി എമ്മിന് തീവ്രവാദികളുടെ നീക്കങ്ങളെ ഭയമാണെന്നാണ് വിമർശനം. ദുരൂഹ വിവാഹമാണോ മതേതരത്വമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.കോടഞ്ചേരിയിലെ കത്തോലിക്കാ യുവതിയും ഡി വൈ എഫ് ഐക്കാരനായ മുസ്ലീം യുവാവും തമ്മിലുള്ള വിവാഹം ലൗ ജിഹാദാണെന്ന രീതിയിൽ നേരത്തെ ആരോപണമുയർന്നിരുന്നു.

Continue Reading