Connect with us

NATIONAL

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ആരിഫ് മുഹമ്മദ് ഖാന്‍

Published

on

ന്യൂഡൽഹി:ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ആരിഫ് മുഹമ്മദ് ഖാന്‍. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണ നടപടികള്‍ നടക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തല്‍. ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ആര്‍.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്.

എന്നാല്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഒപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നുണ്ട്. വെങ്കയ്യ നായിഡുവും, ആരിഫ് മുഹമ്മദ് ഖാനൊപ്പം ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയിലുണ്ട്. രാജ്നാഥ് സിംഗ്, തവര്‍ചന്ദ് ഗഹ് ലോട്ട് എന്നിവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും.

Continue Reading