Education
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കുന്നത് സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അരോഗ്യസഹമന്ത്രി ഭാരതി പ്രവീൺ പവാർ മുരളീധരന്‍ എംപിയെ അറിയിച്ചു. എയിംസ് സ്ഥാപിക്കുന്നതിന് കേരളം നാല് സ്ഥലങ്ങൾ നിർദേശിച്ചു.
ധനമന്ത്രാലയത്തിന്റെ അനുമതി തേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. “തത്വത്തിലുള്ള അനുമതിക്കായി ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് എന്നതാണ് ലക്ഷ്യം.” കേന്ദ്രമന്ത്രി വ്യക്തമാക്കി.