KERALA
പി. ശശിക്കെതിരെ ആരോപണവുമായ് ടിക്കാറാം മീണ. മെയ് രണ്ടിന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മീണയുടെ വിമര്‍ശനം

പി. ശശിക്കെതിരെ ആരോപണവുമായ് ടിക്കാറാം മീണ. മെയ് രണ്ടിന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മീണയുടെ വിമര്‍ശനം
തിരുവനന്തപുരം : തൃശൂര്‍ കളക്ടറായിരിക്കേ വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി സ്ഥലം മാറ്റിയെന്ന് ടിക്കാറാം മീണ. മെയ് രണ്ടിന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് മീണയുടെ ഇത്തരത്തിലുള്ള വിമര്‍ശനം .
ഇ.കെ. നായര്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു അന്ന് പി. ശശി. തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ശശി ഇടപെട്ട് സ്ഥലം മറ്റി. വയനാട് കളക്ടറായിരിക്കെ തനിക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതിന് പിന്നിലും പി. ശശിയാണെന്നും ‘തോല്‍ക്കില്ല ഞാന്‍’ എന്ന ടിക്കാറാം മീണയുടെ ആത്മകഥയില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
വ്യാജ കള്ള് നിര്‍മാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്‌സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതിര്‍പ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്നു ബി. സന്ധ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമമുണ്ടായെന്നും ആത്മകഥയിലുണ്ട്. സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. നിര്‍മ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്തു. ഇതിന്റെയെല്ലാം പിന്നില്‍ പി. ശശിയായിരുന്നു. എല്ലാം പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഉപദേശമെന്ന് തനിക്കായി വാദിച്ചവരോട് ഇ.കെ. നായനാര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. മാസങ്ങളോളം തനിക്ക് ശമ്പളവും പദവിയും നഷ്ടപ്പെടുത്തിയെന്നും ആത്മകഥയില്‍ പറയുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എംകെ രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്.