Crime
സുധീര്‍കുമാർ കൊല കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു

തലശ്ശേരി – കൊളശേരി കാവുംഭാഗത്തെ സി.പി.എം. പ്രവര്‍ത്തകന്‍ സുധീര്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
പ്രതികള്‍ക്കെതിരേ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. 2007 നവംബര്‍ അഞ്ചിനാണ് തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകനായ സുധീര്‍കുമാര്‍ കൊല്ലപ്പെട്ടത്. കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നത്. പ്രതികളെല്ലാം ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണ്.