KERALA
പിണറായി ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നു കെ.വി തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതാവു കെ.വി തോമസ്. നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കെ.വി തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നുവെങ്കില്‍ പുറത്താക്കാനും കെ.വി തോമസ് വെല്ലുവിളിച്ചു. താന്‍ മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറ്റംപറയുന്നവര്‍ മുന്‍പ് കരുണാകരന്‍ ഇടതുമുന്നണിക്ക് ഒപ്പം പോയതും ഭരണത്തില്‍ പങ്കാളികളായ ചരിത്രവും ഓര്‍മ്മിക്കണമെന്നും കെ.വി തോമസ് ചൂണ്ടിക്കാട്ടി.രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെറ്റാണെന്ന് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി അറിഞ്ഞില്ലേയെന്നും തോമസ് ചോദിച്ചു.