Entertainment
തൃശൂര്‍ പൂരം :മഴ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കുന്നതിനെ കുറിച്ചു ആലോചിക്കും

തൃശൂര്‍ : രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂര്‍ പൂരം വലിയ ആവേശത്തോടെയാണ് പൂരപ്രമികള്‍ ആഘോഷിച്ചത്. എന്നാല്‍ പൂര പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് പൂരപ്രേമികള്‍. ആ ഒരു നിരാശയിലാണ് എല്ലാവരും നഗരം വിട്ടത്.
മഴ അപ്രേതീക്ഷിതമായി കടന്നുകൂടിയതാണ് വെടിക്കെട്ട് നീണ്ടു പോകാന്‍ പ്രധാന കാരണമായത്. മഴ ശമിച്ചാല്‍ വെടിക്കെട്ട് നടത്താമെന്നായിരുന്നു സംഘാടകര്‍ കരുതിയത്. എന്നാല്‍ അത്യുഗ്ര പ്രഹരശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്നത് ജില്ല ഭരണകൂടത്തിനും പൊലീസിനും ഇപ്പോള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
അധിക നാള്‍ സൂക്ഷിക്കാന്‍ സാധിക്കാത്തവയും തണുപ്പും ചൂടും അധികം എല്‍ക്കാന്‍ പാടില്ലാത്തവയുമാണ് വെടിക്കോപ്പുകളില്‍ ഭൂരിഭാഗവും. ഇത്തരം വെടിക്കോപ്പുകല്‍ വെടിപ്പുരയില്‍ അധികനാള്‍ സൂക്ഷിച്ച് വയ്ക്കാന്‍ സാധിക്കില്ലെന്നാണ് പെസോ അധികൃതര്‍ പറയുന്നത്. ഇവയില്‍ മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത് നിര്‍വീര്യമാക്കാന്‍ സാധിക്കാത്ത നിലയിലാണ്.
കൂടാതെ മഴ പെയ്ത് മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തല്‍. മഴ മാറി കാലാവസ്ഥ അനുയോജ്യമായാല്‍ അന്ന് തന്നെ വെടിക്കെട്ട് നടത്തുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ മഴ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കുന്നതിനെ കുറിച്ചും ആലോചിക്കും .
ഇത് പൊട്ടിച്ച് നശിപ്പിക്കുന്നതിനായുള്ള സൗകര്യം കാക്കനാട്ടെ നാഷണല്‍ ആംസ് ഫാക്ടറിയില്‍ സംവിധാനം ഉണ്ട്. എന്നാല്‍ വെടിക്കോപ്പുകള്‍ ഇവിടെ നിന്നും മാറ്റാനുള്ള അനുമതി പെസോ അധികൃതര്‍ നല്‍കിയിട്ടില്ല. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പെസോ അധികൃതര്‍ യോഗം ചേര്‍ന്നിരുന്നു .
എന്നാല്‍ വെടിക്കോപ്പുകള്‍ എല്ലാം തന്നെ സുരക്ഷിതമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത് . ഉള്ളില്‍ 600 ചതുരശ്ര അടിയോളം സൗകര്യമുള്ള പുരകളുടെ ഭിത്തികള്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. പെസോയുടെ നിര്‍ദേശപ്രകാരമാണ് മേല്‍ക്കൂര കട്ടികൂട്ടി കോണ്‍ഗ്രീറ്റില്‍ നിര്‍മ്മിച്ചത്. വെടിക്കെട്ട് നടക്കുന്ന സമത്ത് മാത്രമാണ് ഇതില്‍ വെടിക്കോപ്പുകള്‍ സൂക്ഷിക്കുക. ഈ സമയങ്ങളില്‍ പുരകളുടെ താക്കോല്‍ ആര്‍ ഡി ഒയുടെ കൈവശമാണ് സൂക്ഷിക്കുക. വെടിക്കോപ്പുകളുള്ള സമയങ്ങളില്‍ പൊലീസ് സുരക്ഷയും ശക്തമായിരിക്കും. മഴയെ തുടര്‍ന്ന് മുമ്പും ഇത്തരത്തില്‍ വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ആദ്യമായാണ് മൂന്ന് തവണ മാറ്റി വയ്ക്കുന്നത്