Connect with us

KERALA

ആനയ്ക്കും കുരങ്ങനും വരെ ഭക്ഷണം കൊടുത്ത സർക്കാരാണിതെന്ന് കോടിയേരി

Published

on


തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചത് കൊണ്ടാണ് രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ വിജയിപ്പിച്ചത്. കെ റെയിൽ പദ്ധതി എൽഡിഎഫിന്‍റെ പ്രകടന പത്രികയിലുള്ളതാണ്. ആ വാഗ്ദാനം ജനങ്ങൾ അംഗീകരിച്ചതാണ് 99 സീറ്റുകൾ നേടാനായത്.കെ റെയിൽ നടപ്പാക്കുക തന്നെ ചെയ്യും.

ജനങ്ങൾ നൽകിയ പിന്തുണയ്ക്കനുസരിച്ച് പ്രവർത്തിക്കുകയെന്നതാണ് സർക്കാരിന്‍റെ സർക്കാരിന്‍റെ ലക്ഷ്യം. മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തും. അത് തടയാനാണ് യുഡിഎഫ് -ബിജെപി പ്രതിഷേധങ്ങൾ.  വികസന പദ്ധതികൾക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ശേഷം തെരഞ്ഞെടുപ്പെത്തുമ്പോൾ ഇവർ എന്ത് വികസനമാണ് നടപ്പാക്കിയതെന്ന് ചോദിക്കും.

സർക്കാർ ജനങ്ങളുടെ അംഗീകാരം നേടിയാണ് അധികാരത്തിലെത്തിയത്. കൊവിഡ് കാലത്ത് ആരെയും പട്ടിണിയാക്കിയിട്ടില്ല. എല്ലാവർക്കും ഭക്ഷണവും കിറ്റും കൊടുത്തു. ആനയ്ക്കും കുരങ്ങനും വരെ ഭക്ഷണം കൊടുത്തു. വേറെവിടെയെങ്കിലും ഇത്തരത്തിലെ നടപടിയുണ്ടായിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.

Continue Reading