Crime
കൂത്തുപറമ്പ് എക്സൈസിൻ്റെ മിന്നൽ വേട്ട. മണ്ണിൽ കുഴിച്ചിട്ട നിലയിൽ 1OOO ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെടുത്തു

കണ്ണൂർ:കൂത്തുപറമ്പ് റെയിഞ്ച് എക്സൈസ് പ്രിവൻ്റീവ് ഓഫിസർ ബിജു.വി.വി യും പാർട്ടിയും നിടുംപൊയിൽ- കറ്റ്യാട് ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 1000 ലിറ്റർ വാഷും 15 ലിറ്റർ ചാരായവും കണ്ടെത്തി..വൻ വാറ്റ് കേന്ദ്രവും കണ്ടെത്തി നശിപ്പിച്ചു..
100 ലിറ്റർ വീതം കൊള്ളുന്ന 10 പ്ലാസ്റ്റിക് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.. മണ്ണിൽ കുഴിയുണ്ടാക്കി ബാരലുകൾ താഴ്ത്തി വച്ച് അsപ്പിട്ട് ചപ്പുചവറുകൾ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു വാഷ് കണ്ടെത്തിയത്.
വെല്ലം, മുത്താറി, നവസാരം എന്നിവ ചേർത്താണ് വാഷ് നിർമ്മിച്ചിരുന്നത്.. സമീ പത്ത് നടത്തിയ തിരച്ചിലിൽ 20 ലിറ്റർ കൊള്ളുന്ന കന്നാസിൽ 15 ലിറ്റർ ചാരായവും കണ്ടെത്തി.
പ്രതികളെകുറിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് എക്സൈസ് സംഘം പറഞ്ഞു.
ഇതോടെ വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ള മേഖലകളിൽ കൂത്തുപറമ്പ് എക്സൈസ് സംഘം രഹസ്യ നിരീക്ഷണം ശക്തമാക്കി.
കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ നജീബ്.കെ. കെ, സിവിൽ എക്സൈസ് ഓഫിസർമാരായ ബിജേഷ്. എം , പ്രജീഷ് കോട്ടായി, പ്രനിൽകുമാർ, ബിനീഷ്.എ.എം, സുബിൻ എം, ശജേഷ്.സി.കെ, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.