NATIONAL
രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി . സ്ഥിരീകരിച്ചവരില്‍ ഒരു കുട്ടി മരണമടഞ്ഞു

നാഗ്പൂര്‍ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. രക്തരോഗമായ തലാസിമിയ ബാധിച്ച കുട്ടികളാണ് രക്തം സ്വീകരിച്ചത്. എച്ച്‌ഐവി സ്ഥിരീകരിച്ചവരില്‍ ഒരു കുട്ടി മരണമടഞ്ഞു.
ഒരേ രക്തബാങ്കില്‍ നിന്നാണ് നാല് കുട്ടികളും രക്തം സ്വീകരിച്ചത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണോ രക്തബാങ്കിന്റെ പ്രവര്‍ത്തനമെന്ന് അന്വേഷിക്കുമെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ആര്‍. കെ ധാകട്ടെ അറിയിച്ചു.