Connect with us

Life

വീണ്ടും ഇരുട്ടടി.വാ​ഹ​ന​ങ്ങ​ളു​ടെ തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് വ​ർ​ധി​പ്പി​ച്ചു

Published

on

ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ങ്ങ​ളു​ടെ തേ​ർ​ഡ് പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ് വ​ർ​ധി​പ്പി​ച്ചു. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വി​ജ്ഞാ​ന​മി​റ​ക്കി​യ​ത്. ജൂ​ൺ ഒ​ന്ന് മു​ത​ലാ​ണ് വ​ർ​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

1,000 സി​സി​യു​ള്ള കാ​റു​ക​ളു​ടെ നി​ല​വി​ലെ 2072 എ​ന്ന പ്രീ​മി​യം നി​ര​ക്ക് 2094 രൂ​പ​യാ​യി ഉ​യ​രും. 1000 സി​സി​ക്കും 1500നും ​ഇ​ട​യി​ലു​ള്ള കാ​റു​ക​ള്‍​ക്ക് തേ​ര്‍​ഡ് പാ​ര്‍​ട്ടി ഇ​ന്‍​ഷു​റ​ന്‍​സ് പ്രീ​മി​യ​മാ​യി 3416 രൂ​പ അ​ട​യ്ക്ക​ണം. നേ​ര​ത്തെ ഇ​ത് 3221 ആ​യി​രു​ന്നു.1500 സി​സി​ക്ക് മു​ക​ളി​ലാ​ണെ​ങ്കി​ല്‍ 7897ൽ ​നി​ന്നും 7890 ആ​യി ഉ​യ​ർ​ന്നു.

150 സി​സി​ക്കും 350 സി​സി​ക്കും ഇ​ട​യി​ലു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് 1366 ആ​ണ് പു​തു​ക്കി​യ നി​ര​ക്ക്. 350 സി​സി​ക്ക് മു​ക​ളി​ലു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്രീ​മി​യം നി​ര​ക്ക് 2804 ആ​യി ഉ​യ​ര്‍​ന്നു. 75നും 150​നും ഇ​ട​യി​ലു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ക്ക് 714 ആ​ണെ​ന്ന് വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു.

Continue Reading