Crime
പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം നൽകി

തിരുവനന്തപുരം: വിദ്വേഷ പ്രസംഗവുമായ് ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസില്‍ മാത്രമാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.പാലാരിവട്ടത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഹൈക്കോടതി ജാമ്യത്തോടെ പി.സി.ജോര്‍ജിന് ജയില്‍ മോചിതനാകാന്‍ സാധിക്കും.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്തത്.