Crime
ജോ ജോസഫിന്റേതെന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ച് പിടിയിലായവർക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ്

ജോ ജോസഫിന്റേതെന്ന വ്യാജ വിഡിയോ പ്രചരിപ്പിച്ച് പിടിയിലായവർക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ്
കൊച്ചി∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് പിടിയിലായവർക്ക് സിപിഎം ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃക്കാക്കരയില്‍ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ ക്രമക്കേടെന്നും അദ്ദേഹം ആരോപിച്ചു. പുതിയതായി അപേക്ഷ നൽകിയ ഒട്ടേറെ ആളുകളെ വോട്ടർപ്പട്ടികയിൽ ചേർത്തില്ല. വോട്ടർപ്പട്ടികയിൽ ക്രമക്കേടിന് പേരുകേട്ട ഉദ്യോഗസ്ഥനെവച്ചത് ഇതിനാണെന്നും സതീശൻ പറഞ്ഞു.