Education
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കുകളും വനിതകൾക്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വനിതകൾക്കാണ് ആദ്യ നാല് റാങ്കുകളും. ശ്രുതി ശർമ്മയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ, റാങ്ക് ഗമിനി ശിംഗ്ല, ഐശ്വര്യ വർമ്മ എന്നിവരാണ് രണ്ടും മൂന്നും നാലും റാങ്കുകളിൽ.
ആകെ 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം നേടി. ആദ്യ നൂറ് റാങ്കിൽ ഒൻപത് മലയാളികളുണ്ട്. മലയാളിയായ ദിലീപ് കെ കൈനിക്കരക്കാണ് ഇരുപത്തിയൊന്നാം റാങ്ക്.ശ്രുതി രാജലക്ഷ്മിക്ക് 25–ാം റാങ്ക് ലഭിച്ചു. വി. അവിനാശ് 31-ാം റാങ്ക് നേടി. ജാസ്മിന്‍ (36) , ടി സ്വാതിശ്രീ (42), സി.എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി മേനോൻ (66), ചാരു (76) എന്നിവരാണ് പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ.