Connect with us

HEALTH

രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്

Published

on

ന്യൂഡല്‍ഹി: രാജ്യത്ത്  കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്.  24 മണിക്കൂറിനിടെ 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.ഇന്നലെ 3712 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 3000ല്‍ താഴെയായിരുന്നു കൊവിഡ് ബാധിതര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ 19,509 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 2584 പേര്‍ കൂടി രോഗമുക്തി നേടിയപ്പോള്‍ അഞ്ചു പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കേരളത്തില്‍ മാത്രം ഇന്നലെ 1300ലധികം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. മുംബൈ നഗരത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ 700ലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടുശതമാനം കടന്നു.

Continue Reading