Connect with us

NATIONAL

രാഷ്ട്രം ഗാന്ധി സ്മരണ പുതുക്കി രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രണാമം അർപ്പിച്ചു

Published

on

ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെത്തി അദ്ദേഹത്തിനു പ്രണാമം അർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടക്കം നേതാക്കൾ. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനം കൂടിയാണിന്ന്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയ് ഘട്ടിലെത്തി ശാസ്ത്രിക്കും അഞ്ജലികൾ അർപ്പിച്ചു.

ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും ചിന്തകളിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ടെന്ന് മോദി അനുസ്മരിച്ചു. വികസിതവും കരുണാർദ്രവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഗാന്ധിജിയുടെ ആശയങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും പ്രധാനമന്ത്രി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനൊപ്പമാണ് രാഷ്ട്രപതി രാജ്ഘട്ടിലും വിജയ് ഘട്ടിലുമെത്തിയത്. രാജ്ഘട്ടിൽ പ്രാർഥനയും നടന്നു. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, ഗജേന്ദ്ര സിങ് ശെഖാവത്ത്, സീനിയർ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവർ രാജ്ഘട്ടിലെത്തിയവരിൽ ഉൾപ്പെടുന്നു.

Continue Reading