NATIONAL
രാഹുൽ ഗാന്ധിയെ പോലീസ് മർദ്ദിച്ച് തള്ളിയിട്ടെന്ന് പരാതി

ന്യൂഡൽഹി:യു.പി യിൽ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പൊലീസ് മർദ്ദിച്ച് തള്ളിയിട്ടതായി പരാതി. പൊലീസ് തന്നെ മർദിച്ചു നിലത്തേക്ക് തള്ളിയിട്ടുവെന്ന് രാഹുൽ പറഞ്ഞു. ‘ഈ രാജ്യത്ത് നടക്കാൻ മോദിക്കു മാത്രമേ സാധിക്കുകയുള്ളോ? സാധാരണക്കാരനായ വ്യക്തിക്ക് നടക്കാൻ സാധിക്കില്ലെ? ഞങ്ങളുടെ വാഹനങ്ങൾ തടഞ്ഞു. അതോടെയാണ് ഞങ്ങൾ നടന്നു പോകാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു
മരിച്ച പെൺകുട്ടിയുടെ വീടിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിനാൽ അവിടേക്ക് ആൾക്കൂട്ടമായി പോകാൻ സാധിക്കില്ല എന്നും പൊലീസ് പറഞ്ഞു. കൂടെയുള്ള പ്രവർത്തകരോട് തിരിച്ചു പോകാൻ പറയുമെന്നും താൻ മാത്രം പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുമെന്നും രാഹുൽ വ്യക്തമാക്കി. ഇതെങ്ങിനെ നിരോധനാജ്ഞ ലംഘനമാകുമെന്നും രാഹുൽ പൊലീസിനോട് ചോദിച്ചു.