Gulf
കോടിയേരി മേഖലാ മുസ്ലിം ലീഗ് നേതാക്കൾക്ക് സ്വീകരണം നൽകി

ദുബൈ : കോടിയേരി മേഖലാ മുസ്ലിം ലീഗ് പ്രസിഡന്റും മലബാർ സി എച് സെന്റർ അഡ്മിനിസ്ട്രേറ്ററുമായ കെ ഖാലിദ് മാസ്റ്റർക്കും മൂഴിക്കരയിലെ മത സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലേ നിറ സാന്നിധ്യമായ കെ പി റഷീദിനും ദുബൈ കെ എം സി സി കോടിയേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബൈ അൽ നഹ്ദയിൽ ചേർന്ന കെ എം സി സി ഫാമിലി മീറ്റിൽ വെച്ചു സ്വീകരണം നൽകി.
റഫീഖ് കോറോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ ചടങ്ങ് ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ ജന സെക്രട്ടറി സൈനുദ്ദീൻ ചേലേരി ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പി കെ ഇസ്മായിൽ വിശിഷ്ടാത്ഥികൾക്ക് ഉപഹാര സമർപ്പണം നടത്തി. യു എ ഇ മൂഴിക്കര മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഉപഹാരം പി വി റയീസ് സമ്മാനിച്ചു. ദുബൈ കെ എം സി സി കണ്ണൂർ ജില്ലാ സെക്രട്ടറി റഹദാദ് മൂഴിക്കര, സിറാജ് കതിരൂർ, റയീസുദ്ദീൻ കരിയാട്, ജസ്ഫർ കെ കെ, ഫാനാസ് പ്രസംഗിച്ചു. നിസാർ പൊന്ന്യം, അഷ്‌റഫ് മീത്തൽ, അസീസ് കോറോത്, താബിഷ് റയീസ്, മുഹമ്മദ് ഹാനി ചടങ്ങിന് നേതൃത്വം നൽകി.