Connect with us

Crime

മണർക്കാട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Published

on

കോട്ടയം: മണർക്കാട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധനപീഡനമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏപ്രിൽ മൂന്നിനാണ് മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജിനെ (24) ഭർത്തൃവീട്ടിലെ ടോയ്‌ലറ്റിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
മൂന്ന് വർഷം മുമ്പായിരുന്നു ബിനുവിന്റെയും അർച്ചനയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സ്ത്രീധനം കൂടുതൽ വേണമെന്നാവശ്യപ്പെട്ട് ബിനു നിരന്തരം അർച്ചനയെ ഉപദ്രവിച്ചിരുന്നതായി അർച്ചനയുടെ മാതാപിതാക്കൾ പറയുന്നു. ബിനുവിന്റെയും ഇയാളുടെ മാതാപിതാക്കളുടെയും പീഡനംമൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഇവർ ആരോപിക്കുന്നത്.

Continue Reading