Connect with us

Crime

വാഹനമോടിച്ച് മന്ത്രി എം വി ഗോവിന്ദന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

Published

on

കണ്ണൂര്‍: മദ്യലഹരിയില്‍ വാഹനമോടിച്ച് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.പിക്കപ്പ് വാന്‍ ഡ്രൈവര്‍ കാനൂല്‍ ഒഴക്രോം പി എസ് രഞ്ജിത്തി(45) നെയാണ് തളിപ്പറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തത്ഇന്നലെ രാത്രി മന്ത്രി എം വി ഗോവിന്ദന്റെ വീടിനു സമീപം ഒഴക്രോത്തായിരുന്നു സംഭവം.

ഒരു പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറില്‍ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജന്‍സിയുടെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ് ഐ ഗണേശന്റെ പരാതിപ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

Continue Reading