Connect with us

Education

മൊബൈല്‍ ഫോണിന് അടിമപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Published

on

തിരുവനന്തപുരം കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് മൂന്ന് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസിന് ലഭിച്ചു. മൊബൈല്‍ ഫോണിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്ന് പെണ്‍കുട്ടി കത്തില്‍ എഴുതിയിട്ടുണ്ട്.

ഫോണിന് അടിമയായതിനാല്‍ സുഹൃത്തുക്കള്‍ ആരുമില്ല. ഫോണിനും സോഷ്യല്‍ മീഡിയയ്ക്കും താന്‍ അടിമപ്പെട്ടു.തനിക്ക് സംഭവിച്ചത് ഉണ്ടാകാതിരിക്കാന്‍ സഹോദരിക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുതെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. ബിടിഎസ് എന്ന സംഗീത ബാന്‍ഡിന്റെ വീഡിയോകളെക്കുറിച്ചും കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Continue Reading