Connect with us

KERALA

ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമല്ല പ്രതിഫലിച്ചതെന്ന് ബൃന്ദ കാരാട്ട്

Published

on

ന്യൂഡല്‍ഹി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധ വികാരമല്ല പ്രതിഫലിച്ചതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നടന്നത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലല്ല. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിരുദ്ധ ശക്തികള്‍ ഒന്നിക്കുകയായിരുന്നു. ട്വന്റി-20 ഉള്‍പ്പെടെയുള്ളവര്‍ യുഡിഎഫിനെ സഹായിച്ചെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ഉമ തോമസിന് എതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് അറിഞ്ഞില്ല. സിപിഎം സൈബര്‍ ആക്രമണങ്ങള്‍ക്ക് എതിരാണെന്നും അവര്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിച്ച് കൊണ്ടുള്ള വികസനമാണ് പാര്‍ട്ടിയുടെ നിലപാട്. സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അവര്‍ പറഞ്ഞു.

Continue Reading