Connect with us

NATIONAL

കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു

Published

on

തമിഴ്‌നാട്: കടലൂരില്‍ 7 പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തടയണയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ചുഴിയില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് അഞ്ച് പേര്‍ അപകടത്തില്‍പ്പെടുന്നത്. മരിച്ചവരെല്ലാം പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ്.

കെടിലം നദി കടലൂര്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ്. പ്രദേശത്തെ ജനങ്ങള്‍ ഈ പുഴയില്‍ കുളിക്കാറുണ്ടായിരുന്നു. പുഴയില്‍ മണലെടുപ്പിനെ തുടര്‍ന്നുണ്ടായ ഗര്‍ത്തത്തിലാണ് ഇവര്‍ മുങ്ങിമരിച്ചതെന്നാണ് റിപ്പോര്‍ട്ട്

Continue Reading