Crime
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തം.പോലീസിനു നേരേ കുപ്പിയെറിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച് അക്രമാസക്തം. പോലീസിന്റെ ബാരിക്കേഡ് തകര്‍ത്ത പ്രവര്‍ത്തകര്‍ പോലീസിനു നേരേ വ്യാപകമായി കുപ്പിയെറിഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പോപ്പുലര്‍ ഫ്രണ്ടിനു നേരേയുള്ള പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.