HEALTH
സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) മരണം. പാറശ്ശാല സ്വദേശി സുബിതയാണ്(38) മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് ഈ വർഷത്തെ രണ്ടാമത്തെ ചെള്ളുപനി മരണമാണിത്.
തിരുവനന്തപുരത്ത് കഴിഞ്ഞ വ്യാഴാഴ്ച പത്താം ക്ലാസ് വിദ്യാർത്ഥിനി ചെള്ളുപനി ബാധിച്ച് മരിച്ചിരുന്നു. വർക്കല അയന്തി പറങ്കിമാംവിള വീട്ടിൽ ഷാജി ദാസിന്റേയും അനിതയുടെയും മകൾ അശ്വതിയാണ് മരിച്ചത്. ഈ വീട്ടിലെ നായയിലും ചെള്ളുപനി സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കഴിഞ്ഞവർഷം ആറും 2020ൽ എട്ടും പേർ ചെള്ളു പനി ബാധിച്ച് മരിച്ചിരുന്നു. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കൽ, കഴലവീക്കം, പേശീവേദന, വരണ്ട ചുമ. ചുരുക്കം ചിലരിൽ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിൽ സങ്കീർണമാകും.