Connect with us

KERALA

പേടിത്തൊണ്ടനായ മുഖ്യമന്ത്രിയെ ഹൊറര്‍ സിനിമ കാണിക്കണമെന്ന് ചെന്നിത്തല

Published

on


കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയൻ പേടിത്തൊണ്ടനാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ? മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണ്. ഈ ഭയം മാറാൻ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണം. എന്തിനാണ് ഇത്രയും വലിയ പൊലീസ് സന്നാഹം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ പൊലീസ് സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആയി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading