NATIONAL
രാഹുൽ ഗാന്ധി പിന്നോട്ടില്ല. ഇന്ന് വീണ്ടും ഹ ത്രാസിലേക്ക്

ലക്നോ: ക്രൂര ബലാൽസംഘത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും ഹത്രാസിലേക്കു പോകും. ഉച്ചയ്ക്ക് ശേഷം പ്രിയങ്കാ ഗാന്ധിക്കും മറ്റ് എംപിമാര്‍ക്കും ഒപ്പമാണ് രാഹുല്‍ ഗാന്ധിയുടെ ഹത്രാ സ് യാത്ര.
വ്യാഴാഴ്ച ഹത്രാസിലേക്ക് പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗന്ധിയെയും യുപി പോലീസ് തടഞ്ഞിരുന്നു. പോലീസുമായുണ്ടായ ഉന്തിലും തള്ളിലും രാഹുല്‍ ഗാന്ധി വീഴുകയും പോലീസ് മർദ്ദിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. തുടര്‍ന്ന് രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് പോലീസ് ഡല്‍ഹിയിലേക്ക് തിരിച്ചയച്ചിരുന്നു.
രാഹുല്‍ഗാന്ധിക്ക് നേരെയുണ്ടായ കൈയ്യേറ്റം രാജ്യവ്യാപകമായ പ്രതിഷേധനത്തികാരണമായിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും ഹത്രാസ് സന്ദര്‍ശിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്.