NATIONAL
അഭിമാനമായി അടൽ തുരങ്കം. പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

റോത്താംഗ്: ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൈർഘ്യമേറിയ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഹിമാചൽ പ്രദേശിലെ റോത്തംഗിൽ നിർമിച്ച തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്നു നൽകിയത്. പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഈ പാത ഉപയോഗിക്കുന്നതോടെ മണാലിക്കും ലേയ്ക്കും ഇടയിലുള്ള യാത്രാദൂരത്തില്‍ 46 കിലോമീറ്റര്‍ കുറയും. യാത്രാ സമയം ഏഴ് മണിക്കൂര്‍ ലാഭിക്കാനും കഴിയും. തന്ത്രപ്രധാന മേഖലകളിലേക്ക് മഞ്ഞുകാലത്തും ഈ പാതയിലൂടെ യാത്ര നടത്താമെന്നത് സൈന്യത്തിന്റെ കരുത്ത് വർധിപ്പിക്കും.3,086 കോടി രൂപ ചെലവഴിച്ചാണ് അടല്‍ തുരങ്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പത്തു വര്‍ഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. സമൂദ്രനിരപ്പില് നിന്ന് ഏകദേശം 10,000 അടി ഉയരത്തിലാണ് പാത സ്ഥിതി ചെചെയ്യുന്നതെന്ന പ്രത്യകത കൂടിയുണ്ട്.