Connect with us

Crime

മണിച്ചന്‍ അടക്കം 33 തടവുകാരെ വിട്ടയയ്ക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Published

on

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്ത കേസ് പ്രതി മണിച്ചന് മോചനം. മണിച്ചന്‍ അടക്കം 33 തടവുകാരെ വിട്ടയയ്ക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചാണ് 33 പേരെ തെരഞ്ഞെടുത്തത്.
33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണ്ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു. എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. മണിച്ചന്റെ മോചനത്തില്‍ നാലാഴ്ച്ചക്കുള്ളില്‍ തീരുമാനം എടുക്കണം എന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കി.  എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.  ജീവപര്യന്തം തടവിന് ശിക്ഷക്കെപ്പട്ട മണിച്ചന്‍ ഇപ്പോള്‍ 22 വര്‍ഷം തടവ് പൂര്‍ത്തിയാക്കിട്ടുണ്ട്.

മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ആഭ്യന്തര സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡിജിപി എന്നിവടങ്ങിയ സമിതി നിര്‍ദ്ദേശിച്ചത് 64 തടവുകാരുടെ പേരുകളാണ്. ഇതില്‍ നിന്നും 33 പേരെ തെരഞ്ഞെടുത്തതെങ്ങനെയെന്നാണ് പ്രധാനമായും ഗവര്‍ണര്‍ ഉന്നയിക്കുന്ന സംശയം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിന്റെ ഭാഗമായി തടവുകാരെ വിട്ടയ്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ സമിതിയെ തീരുമാനിച്ചത്.

Continue Reading