Connect with us

Crime

പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽച്ചില്ലുകളും വാതിലുകളും പൂർണമായും തകർന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.
ഇന്നലെ സംസ്ഥാനത്ത് പരക്കെ സി പി എം- കോൺഗ്രസ് സംഘർഷമുണ്ടായി. കെ പി സി സി ആസ്ഥാനമടക്കമുള്ള കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് കരിദിനം ആചരിക്കും. അക്രമത്തിന്റെ പശ്ചാത്തലത്തിൽ രാത്രി വൈകിയും കെ.പി.സി.സി. ആസ്ഥാനത്തിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാവലിരുന്നു.

Continue Reading