Crime
പിണറായി വിജയന് നേരെ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍റ് ചെയ്തു.സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്ന് ഡിവൈഎഫ്‌ഐ ഭീഷണി

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്‍റ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്‍റാണ് സസ്പെന്‍റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണ വിധേയമായാണ് സസ്പെന്‍ഷന്‍.
അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിൽ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കൾ കൂട്ടമായെത്തി കുട്ടികളുടെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയായിരുന്നു. കുട്ടികൾ ഭയപ്പാടിലാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഡിപിഐയുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തല്‍ പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിന് നേരെ ഡിവൈഎഫ്‌ഐയുടെ പരസ്യഭീഷണി. ഫര്‍സീന്‍ ഇനി സ്‌കൂളിലെത്തിയാല്‍ കാല് അടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജറാണ് ഭീഷണിയുമായി രംഗത്തെത്തിയത്.