Connect with us

Crime

കന്റോൺമെന്റ് ഹൗസിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം

Published

on


തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.

മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരിൽ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് തടഞ്ഞുവച്ചു.കൂടെയുണ്ടായിരുന്ന രണ്ട് പേരാണ് പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. പിടിച്ചുവച്ചിരിക്കുന്ന ആളെ പുറത്തുവിടണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പിടിച്ചുവച്ചയാളെ പൊലീസിന് കെെമാറി. പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് മർദിച്ചുവെന്ന് ഇയാൾ ആരോപിച്ചു.

Continue Reading