Crime
കറുത്ത സാരിയുടുത്ത് മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രവർത്തകർ. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10 ലധികം മഹിളാ മോർച്ച പ്രവർത്തകരെ പൊലൂസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ യാത്രാവഴിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വളപ്പിൽശാലയിലെ മുഖ്യമന്ത്രിയുടെ പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്ന് പൊലീസ് അറിയിച്ചു.