Crime
നടിയെ ആക്രമിച്ച് കേസില്‍ കാവ്യ മാധവന്‍റെ അമ്മയുടെ മൊഴിയെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ കാവ്യ മാധവന്‍റെ അമ്മയുടെ മൊഴിയെടുത്തു. ശ്യാമള മാധവന്‍, ദിലീപിന്‍റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്.
ഡിവൈഎസ്പി ബൈജു പൗലോസാണ് മൊഴി എടുത്തത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സ്ഥിരമായി വിളിച്ച നമ്പര്‍ കാവ്യ മാധവന്‍ ഉപയോഗിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
എന്നാല്‍ കാവ്യ ഇത് നിഷേധിച്ചു. കാവ്യയുടെ അമ്മ ശ്യാമള മാധവന്റെ പേരിലാണു ഈ സിം കാര്‍ഡ്. ഇതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണ സംഘം മാതാപിതാക്കളില്‍ നിന്ന് ചോദിച്ചറിഞ്ഞത്