Connect with us

KERALA

കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം പാളി

Published

on

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തില്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാന്‍  സിപിഎം നടത്തിയ  നീക്കം പൊളിഞ്ഞു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന തീരുമനത്തിൽ നിന്ന് മാറ്റമില്ലെന്ന്  കുഞ്ഞികൃഷ്ണൻ ചർച്ചക്കെത്തിയ  പി.ജയരാജനെ അറിയിച്ചു . നിലപാടില്‍ മാറ്റമില്ലാത കുഞ്ഞികൃഷ്ണന്‍ തുടരുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന തിരിച്ചറിവ് സിപിഎമ്മിനുണ്ട്.

പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തുവെന്ന ആരോപണമാണ് കുഞ്ഞികൃഷ്ണന്‍ മുന്നോട്ടുവെച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സാഹചര്യത്തില്‍ വെള്ളൂര്‍, കരിവള്ളൂര്‍, ബേഡകം എന്നീ മേഖലകളിലെ സിപിഎം പ്രവര്‍ത്തകരെ അത് ബാധിച്ചിട്ടുണ്ടെന്ന തിരിച്ചറിവും പാര്‍ട്ടിക്കുണ്ട്.ഈ പശ്ചാത്തലത്തിലാണ് പി. ജയരാജനെ ചര്‍ച്ചയ്ക്കായി നിയോഗിച്ചത്.  പി. ജയരാജനുമായി കൂടിക്കാഴ്ച നടത്താന്‍ കുഞ്ഞികൃഷ്ണനോട് പാര്‍ട്ടിയും നിര്‍ദേശിച്ചിരുന്നു.

Continue Reading