NATIONAL
വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം

മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം വിമത നേതാക്കളെ അറിയിച്ചത്.
എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുതെന്നും അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണമെന്നും ശിവസേന ആവശ്യപ്പട്ടു. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാഡിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതിനായി അവര്‍ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണമെന്നും സഞ്ജയ് റാവുത്ത് മുംബൈയില്‍ പറഞ്ഞു.