Connect with us

KERALA

സ്വപ്‌ന നൽകിയ രഹസ്യമൊഴിയിലെ വിവരം പ്രതിപക്ഷത്തിന് എങ്ങനെ കിട്ടിയെന്ന് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: സ്വപ്‌ന നൽകിയ രഹസ്യമൊഴിയിലെ വിവരം പ്രതിപക്ഷത്തിന് എങ്ങനെ കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള മറുപടി നൽകവേയായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
‘ഗൗരവമായ ചർച്ച നടക്കുമ്പോൾ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയേയും കാണാനില്ല. സ്വർണക്കള്ളക്കടത്ത് കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആരോപണം എങ്ങനെ ഉന്നയിക്കുന്നു. സർക്കാർ അല്ലല്ലോ അന്വേഷിക്കുന്നത്. സോളാർ കേസിൽ പരാതിക്കാരിയും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതിയായ വനിത ആദ്യമായല്ല രഹസ്യമൊഴി നൽകുന്നത്. 2021 ഡിസംബറിൽ ഇവർ രഹസ്യമൊഴി നൽകിയിരുന്നു. ഇപ്പോഴത്തെ രഹസ്യമൊഴിയിൽ എന്തുണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെ കിട്ടി.കേസിൽ പ്രതിയായ വനിതയ്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത് ഒരു വ്യക്തിയല്ല. സംഘടനയാണ്. ആ പ്രസ്ഥാനം ഏതാണെന്ന് പരിശോധിച്ചാൽ സംഘപരിവാർ ബന്ധം കാണാം. താമസം, സുരക്ഷ, കാർ, ജോലി, ശമ്പളം, വക്കീൽ എല്ലാം അവരുടെ വകയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാനുള്ള ലെറ്റർ ഹെഡും അവരുടെ വക. സാധാരണ ചെല്ലും ചെലവും കൊടുത്ത് വളർത്തുക എന്നൊരു വർത്തമാനമുണ്ട്. ഈ വനിതയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യം.ഒരു പരിശോധനയുമില്ലാതെ കൊണ്ട് പോകാൻ കഴിയുന്നതാണോ ഡോളർ. വിമാനത്താവളത്തിലെ സെക്യൂരിറ്റിയും കസ്റ്റംസും സർക്കാരിന്റെ കീഴിലാണോ? വ്യക്തി കൊണ്ട് പോകുന്നത് പരിശോധനയ്ക്ക് വിധേയമാണ്. വിമാനത്താവളം വഴി വ്യാപകമായി സ്വർണം കടത്തുന്നുവെങ്കിൽ അത് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരുന്ന ഏജൻസികളുടെ വീഴ്‌ചയാണ്. കേന്ദ്ര സർക്കാരിന് വേണ്ടി എന്തിന് കോൺഗ്രസ് രക്ഷാ കവചം തീർക്കുന്നു. ബി.ജെ.പിയും പ്രതിപക്ഷവും തമ്മിൽ കൂട്ട് കച്ചവടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണയെക്കുറിച്ച് മാത്യു കുഴൽ നാടന്റെ പരാമർശത്തിൽ പിണറായി ക്ഷോഭിക്കുകയും ചെയ്തു . വീട്ടിൽ ഇരിക്കുന്നവരെക്കുറിച്ച് എന്തും വിളിച്ച് പറയാമെന്ന ധാരണ വേണ്ടെന്നും പ്രൈസ് വാട്ടർ കൂപ്പർ എം.ഡിയെ വീണ മെന്ററാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു.

Continue Reading