Connect with us

Crime

ആധ്യാത്മിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി

Published

on

കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത പള്ളി വികാരിക്കെതിരേ പരാതി. ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ പങ്കുവെച്ചെന്ന് കാണിച്ച് കണ്ണൂര്‍ അടയ്ക്കാത്തോട് സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. അശ്ലീല വീഡിയോ ഗ്രൂപ്പില്‍ വന്നതോടെ സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

വീഡിയോ പോസ്റ്റു ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികള്‍ നല്‍കിയ വിശദീകരണം. വികാരിക്കെതിരേ ഇതുവരേയും നടപടിയെടുത്തിട്ടില്ല. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

Continue Reading