Crime
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസിൽ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വപ്നയ്ക്കൊപ്പം പി.സി ജോര്‍ജും കേസില്‍ പ്രതിയാണ്.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ ഗൂഢോലോചനയുണ്ടെന്ന് ആരോപിച്ച് കെ.ടി ജലീല്‍ നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്.