NATIONAL
കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്ന് വീണ് രണ്ട് മരണം

കൊച്ചി : ഇന്ത്യൻ നാവിക സേനയുടെ പവർ ഗ്ലൈഡർ തകർന്നു വീണ് രണ്ടു മരണം. ഉത്തരാഖണ്ഡ് ഡറാഡൂണിൽനിന്നുള്ള ലഫ്റ്റനന്റ് രാജീവ് ഝാ(39), ബിഹാറിൽനിന്നുള്ള നാവികൻ സുനിൽ കുമാർ(29) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏഴു മണിയോടെ തോപ്പുംപടി പാലത്തിനു സമീപത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇരുവരെയും നാവിക സേനയുടെ തന്നെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ഗ്ലൈഡർ പൂർണമായും തകർന്നിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ നാവിക സേന സതേൺ കമാൻഡ് അന്വേഷണം ആരംഭിച്ചു.
നാവിക സേന കൊച്ചിയിൽ പരിശീലിപ്പിക്കുന്ന വിവിധ പറക്കലുകളിൽ ഒന്നാണ് ഗ്ലൈഡറിലുളള പറക്കൽ. ഇത് എൻജൻ ഘടിപ്പിച്ചതും അല്ലാത്തതും ഉണ്ടെങ്കിലും ഇന്ന് അപകടത്തിൽ പെട്ടത് എൻജിൻ ഘടിപ്പിച്ച ഗ്ലൈഡറാണ്.