KERALA
സജി ചെറിയാന്‍റെ രാജി സന്ദര്‍ഭോചിതമെന്ന് കോടിയേരി

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നുള്ള സജി ചെറിയാന്‍റെ രാജി സന്ദര്‍ഭോചിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി നിലപാടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് രാജിയെന്നും പകരം മന്ത്രി തല്‍ക്കാലം ഇല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.വീഴ്ച മനസിലാക്കി സജി ചെറിയാന്‍ വേഗത്തില്‍ രാജിക്കു സന്നദ്ധമായി. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇന്ത്യ നിലനില്‍ക്കുന്നത് തന്നെ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്.
ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം എന്നും കോടിയേരി പറഞ്ഞു. സജി ചെറിയാന് പകരം മന്ത്രി വേണമോ എന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അത് പിന്നീട് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് ഏതെങ്കിലും എംഎല്‍എമാര്‍ രാജിവച്ചിട്ടുണ്ടോയെന്നും കോടിയേരി ചോദിച്ചു.