Crime
സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’എകെജി സെന്‍റർ അക്രമത്തിൽ ഇ പി ജയരാജന്റെ വിവാദ മറുപടി

തിരുവനന്തപുരം: എകെജി സെന്‍ററിൽ സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. അക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയാരെന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതുവരെ പ്രതിയെ പിടിക്കാനായില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി ഇപി ജയരാജന്‍ ഇന്ന് നല്‍കിയ മറുപടി ഇങ്ങനെ ‘സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ’ എന്നാണ് ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.
കട്ടവര്‍ക്ക് പിടിച്ച് നില്‍ക്കാനറിയാം എന്ന് നമുക്കറിയാമെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. ആശയ പരമായ പ്രതിഷേധമാണ് സിപിഎമ്മിന്‍റെ രീതി. വിഷയത്തില്‍ സാധാരണ ഒരു പൗരന്‍ എന്ന നിലയില്‍ ഉള്ള അന്വേഷണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.