Crime
നഗ്‌നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത് രവിക്ക് ജാമ്യം

കൊച്ചി: കുട്ടികള്‍ക്ക് നേരെയുള്ള നഗ്‌നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത് രവിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതി സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നല്‍കിയത്. തന്‍റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായ ജയില്‍വാസം ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്പും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാടെടുത്തത്.
തൃശൂർ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം തളളിയതിനെ തുടര്‍ന്ന് ശ്രീജിത് രവി നിലവില്‍ റിമാന്‍ഡിലാണ്. തൃശൂരിലെ അയ്യന്തോള്‍ എസ്.എന്‍പാര്‍ക്കില്‍ വച്ച് ജൂലൈ 4ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്ക് മുന്നിലായിരുന്നു നഗ്നതാ പ്രദര്‍ശനം. പാര്‍ക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ജൂലൈ 7ന് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു