HEALTH
മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു

മധ്യപ്രദേശ്: മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തില്‍ രണ്ടുപേര്‍ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്.
കിണറില്‍ നിന്നുള്ള വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ ദാമോഹി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കിണറിലെ വെള്ളം കുടിച്ച ഗ്രാമത്തിലെ നിരവധി പേര്‍ക്ക് വയറിന് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് കാഞ്ചാരി പാടി ഗ്രാമം. വിവരമറിഞ്ഞ ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്.